Monday, November 29, 2021
HomeNewsfeedഖത്തറിലെ റുവൈസ് തുറമുഖം വഴി പച്ചക്കറി ട്രക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലിസ് നായ്ക്കള്‍ പിടികൂടി

ഖത്തറിലെ റുവൈസ് തുറമുഖം വഴി പച്ചക്കറി ട്രക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലിസ് നായ്ക്കള്‍ പിടികൂടി

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പോലിസ് നായ്ക്കളുടെ മിടുക്കില്‍ രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പൊളിഞ്ഞു. ഖത്തറിലെ റുവൈസ് തുറമുഖം വഴിയാണ് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടന്നത്.

പച്ചക്കറി കടത്തുന്ന റഫ്രിജറേറ്റഡ് ട്രക്കിന്റെ എന്‍ജിന്‍ ഭാഗത്താണ് 4.2 കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പരിശീലനം ലഭിച്ച പോലിസ് നായ്ക്കള്‍ കഞ്ചാവിന്റെ സാന്നിധ്യം മണത്ത് കണ്ടെത്തുകയായിരുന്നു.

ഈയിടെ ഭക്ഷണ കാനുകളില്‍ ഒളിപ്പിച്ച് നിരോധിക ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് ഡിപാര്‍ട്‌മെന്റ് പിടികൂടിയിരുന്നു. 2,805 ലിറിക്ക കാപ്‌സ്യൂളുകള്‍ കടത്താനുള്ള ശ്രമമാണ് തടഞ്ഞത്.
ALSO WATCH

 

Most Popular