ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ഗര്‍ഭിണിക്ക് കൊറോണ

crona kollam pregnant women

ദോഹ: ഖത്തറില്‍ നിന്ന് മാര്‍ച്ച് 20ന് നാട്ടിലെത്തിയ ഗര്‍ഭിണിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ ഇട്ടിവ മണ്ണൂര്‍ സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ നാട്ടിലെത്തിയത്.

നാട്ടിലെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. മാര്‍ച്ച് 24ന് ചുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റ് സഞ്ചാര ചരിത്രങ്ങള്‍ ഇല്ല. ആശുപത്രി സന്ദര്‍ശിച്ചത് തിരക്കില്ലാത്ത സമയത്തായിരുന്നു.

ഇവരെയും വീട്ടില്‍ ഉള്ള നാല് പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , ഇവരുടെ ബന്ധു കൂടിയായ പ്രദേശത്തെ മെമ്പര്‍ എന്നിവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ പുനലൂര്‍ വാളക്കോട് സ്വദേശിനിയായ മറ്റൊരു സ്ത്രീക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
Pregnant women who reached kerala from Qatar confirmed corona