ദോഹ: ഖത്തര്‍ ലോക കപ്പിന്റെ ഒരുക്കങ്ങള്‍ എല്ലാം 2021 ല്‍ പൂര്‍ത്തിയാവുമെന്ന് ധനകാര്യ മന്ത്രി ശരീഫ് അല്‍ ഇമാദി അറിയിച്ചു. നിലവില്‍ എണ്‍പത് ശതമാനം ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങളും നിശ്ചിത സമയത്ത് പൂര്‍ത്തിയാവും. കൊറോണ വ്യാപനം ഖത്തറിന്റെ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും തളര്‍ത്തിയിട്ടില്ലെന്നും അല്‍ ഇമാദി പറഞ്ഞു.
കൊറോണയെ തുടര്‍ന്നുള്ള പ്രതിസന്ധി ഖത്തര്‍ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കില്ലെന്നാണ് റിപോര്‍ട്ട്. ഡോളറിനെതിരേ ഖത്തര്‍ റിയാല്‍ കരുത്ത് പ്രകടിപ്പിക്കുന്നതും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ വിദേശ നിക്ഷേപവും ചൂണ്ടിക്കാട്ടി ലണ്ടന്‍ ആസ്ഥാനമായ എക്കോണമിക് മാഗസിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Finance Minister Sharif al-Imadi has announced that the preparations for the Qatar World Cup will be completed by 2021. Eighty per cent of the preparations are currently underway, he said.