ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവം

Qatar shura council

ദോഹ: ഖത്തര്‍ ശൂറ കൗണ്‍സിലിലേക്ക് ഒക്ടോബറില്‍ നടക്കുന്ന ജനകീയ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമായി പുരോഗമിക്കുന്നതായി ഖത്തര്‍ മന്ത്രിസഭാ ജനറല്‍ സെക്രട്ടറിയേറ്റിന്റെ ലജിസ്ലേഷന്‍ ഡിപാര്‍ട്ട്മന്റ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് മുബാറക് അല്‍ ബൂഐനൈന്‍ പറഞ്ഞു.

2020 നവംബര്‍ 3ന് ശൂറ കൗണ്‍സിലിന്റെ 49ാം സമ്മേളനത്തില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത് മുതല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അല്‍ ബുഐനൈന്‍ പറഞ്ഞു. ഖത്തര്‍ ടിവി പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന നിര്‍ദേശിച്ചത് പ്രകാരം കൃത്യമായ ടൈംടേബിള്‍ അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിനുള്ള കരട് നിയമം മമന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. ഇത് ഒരു പ്രധാന ചുവട് വയ്പ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും യോഗ്യതകള്‍, വോട്ടര്‍ പട്ടികയിലേക്കുള്ള രജിസ്‌ട്രേഷന്‍, തിരഞ്ഞെടുപ്പ് പ്രചാരണം, ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കരട് നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Preparations in full swing for Qatar Shura Council election: Official
ALSO WATCH