Thursday, December 2, 2021
HomeGulfQatarഖത്തറിലെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് കുറയ്ക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് ഖത്തര്‍ ചേംബര്‍

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് കുറയ്ക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് ഖത്തര്‍ ചേംബര്‍

ദോഹ: നിലവില്‍ ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് ഖത്തര്‍ ചേംബര്‍ എജുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി. സ്‌കൂള്‍ ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതകളുള്ളതിനാല്‍ ഫീസ് കുറയ്ക്കാന്‍ സാധ്യതയില്ല. എന്നാല്‍, ഭാവിയില്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ലഭിക്കുമ്പോള്‍ ഫീസ് കുറച്ചേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് സംബന്ധിച്ച് കൂടുതല്‍ ഉദാരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നിക്ഷേപകരില്‍ നിന്ന് ആവശ്യമുയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും അനുസരിച്ച് ഫീസ് ക്രമീകരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് ആവശ്യം.

ഭാവിയില്‍ കൂടുതല്‍ നിക്ഷേപം വരികയും കൂട്ടികളുടെ എണ്ണത്തേക്കാള്‍ സീറ്റുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ ഫീസ് കുറയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സ്വകാര്യ സ്‌കൂളുകളിലെ സീറ്റ് ലഭ്യത വളരെ കുറവായിരുന്നു. എന്നാല്‍, ഇത്തവണ സ്ഥിതി മാറിയതിനാല്‍ ഫീസ് കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Presently, no plans to reduce private school fees: QC official

Most Popular