Wednesday, January 26, 2022
HomeNewsfeedദോഹയില്‍ വിന്റര്‍ വണ്ടര്‍ലാന്റ് വരുന്നു; പ്രധാനമന്ത്രി തറക്കല്ലിട്ടു

ദോഹയില്‍ വിന്റര്‍ വണ്ടര്‍ലാന്റ് വരുന്നു; പ്രധാനമന്ത്രി തറക്കല്ലിട്ടു

ദോഹ: ലുസൈല്‍ സിറ്റിയില്‍ ദോഹ വിന്റര്‍ വണ്ടര്‍ലാന്റ് പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി നിര്‍വഹിച്ചു. വണ്ടര്‍ലാന്റ് പദ്ധതിയുടെ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള കരാറും ഒപ്പുവച്ചു. ഖത്തരി ദിയാര്‍, ഖത്തര്‍ ടൂറിസം, എലഗന്‍ഷ്യ ഗ്രൂപ്പ് എന്നിവ തമ്മിലാണ് കരാര്‍.

രണ്ട് ലക്ഷം ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന പദ്ധതി 2022ല്‍ പൂര്‍ത്തിയാവും. ലുസൈല്‍ സിറ്റിയിലെ അല്‍ മഹ ദ്വീപിലാണ് ഗെയിംസ്, മറൈന്‍ സ്‌പോര്‍ട്‌സ്, മറൈന്‍ ക്ലബ്ബ്, കുടുംബങ്ങളുടെ ഉല്ലാസ കേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പദ്ധതി ഒരുങ്ങുന്നത്. പാര്‍ട്ടികളും മറ്റ് പരിപാടികളും നടത്തുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാവും.

Most Popular