Monday, December 5, 2022
HomeNewsfeedആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് സാങ്കേതിക വിദ്യയുടെ അന്താരാഷ്ട്ര പ്രദര്‍ശനം; മിലിപോള്‍ ഖത്തര്‍ പ്രധാനമന്ത്രി ഉദ്ഘാടനം...

ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് സാങ്കേതിക വിദ്യയുടെ അന്താരാഷ്ട്ര പ്രദര്‍ശനം; മിലിപോള്‍ ഖത്തര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത് മിലിപോള്‍ ഖത്തറിന് ദോഹ എക്സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ തുടക്കമായി. പ്രധാനമന്ത്രിയ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ ഥാനിയാണ് ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ രംഗത്തെ അന്താരാഷ്ട്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

സ്റ്റേഡിയങ്ങളുടെയും കായിക ഇനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കി. സുരക്ഷ, സിവില്‍ ഡിഫന്‍സ് മേഖലയിലെ ഏറ്റവും പുതിയ ഉപകരണങ്ങളെക്കുറിച്ചും സംഘാടകര്‍ വിശദമാക്കി.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍, പ്രദര്‍ശന കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ സുരക്ഷാ മേഖലകളില്‍ പങ്കാളിത്തം സ്ഥാപിക്കുന്നതിനായി ഖത്തര്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പിടുന്ന ചടങ്ങിനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സാക്ഷിയായി.
ലോക കപ്പ് സംഘാടകരായ സുപ്രിം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സുരക്ഷാ സമിതിയും ഇറ്റാലി ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റും തമ്മിലും കരാറൊപ്പിട്ടു.

മാര്‍ച്ച് 17 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നായി 71 വിദേശ കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പങ്കെടുക്കുന്നുണ്ട്. സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ഭീഷണികള്‍, വലിയ ഇവന്റുകളുടെ സുരക്ഷ എന്നിവ സംബന്ധിച്ച മൂന്ന് സെമിനാറുകളും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും.

Most Popular