Sunday, January 23, 2022
HomeGulfQatarഖത്തറില്‍ 28 മുതല്‍ ഓഫിസുകളില്‍ 80 ശതമാനം പേര്‍ക്ക് ജോലിക്കെത്താം

ഖത്തറില്‍ 28 മുതല്‍ ഓഫിസുകളില്‍ 80 ശതമാനം പേര്‍ക്ക് ജോലിക്കെത്താം

ദോഹ: സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ജൂലൈ 28 മുതല്‍ 80 ശതമാനം പേര്‍ക്ക് ജോലിക്കെത്താമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്തെ കോവിഡ് നിയന്ത്രണം ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

80 ശതമാനം വരെ ജീനക്കാരോട് കൂടി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഓഫിസുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന ജോലി ചെയ്യുന്നത് തുടരണം. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും 28  മുതല്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടുവേണം ഓഫിസുകളും ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍.

Most Popular