Sunday, January 23, 2022
HomeGulfQatarഖത്തര്‍: സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ സ്‌പെഷ്യാലിറ്റികളും തിങ്കളാഴ്ച്ച മുതല്‍ തുറക്കും

ഖത്തര്‍: സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ സ്‌പെഷ്യാലിറ്റികളും തിങ്കളാഴ്ച്ച മുതല്‍ തുറക്കും

ദോഹ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലുള്ള എല്ലാ സ്‌പെഷ്യാലിറ്റികളും തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കാമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണം ക്രമേണ നീക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൊത്തം ശേഷിയുടെ 40 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മെമ്മോയില്‍ പറയുന്നു. സാധ്യമാകുന്നത്ര ടെലി മെഡിസിന്‍ സര്‍വീസ് സേവനം ലഭ്യാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
അതേ സമയം, വീടുകളില്‍ വൈദ്യസേവനം(ഡോക്ടര്‍മാരുടെ ഗൃഹ സന്ദര്‍ശനം, ഫിസിയോ തെറാപ്പി, ദിവസേനയുള്ള നഴ്‌സിങ്) നല്‍കുന്നത് നിര്‍ത്തിവച്ച നടപടി തുടരും.

Private health facilities can resume operations in all specialties from Monday: MoPH

Most Popular