ദോഹ: വംശീയ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കടുത്ത വിര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ജോസ്ലിന്‍ മിഷേല്‍ ഏഴ് ലക്ഷം ഡോളറിന്റെ ഗവേഷണ പദ്ധതിയില്‍ നിന്ന് പിന്മാറി. പൊതുസമൂഹത്തില്‍ നിന്നുള്ള ഗുരുതരമായ വിമര്‍ശനവും ടീം അംഗങ്ങളില്‍ നിന്നുള്ള നിര്‍ദേശവും പരിഗണിച്ചാണ് പിന്മാറ്റമെന്ന് മിഷേല്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തറിലെ വനിതാ സംരഭകര്‍ എന്ന വിഷയത്തില്‍ ഖത്തര്‍ നാഷനല്‍ റിസചര്‍ച്ച് ഫണ്ട് ആണ് ധനസഹായം നല്‍കുന്നത്. ഫണ്ട് ലഭിക്കുന്ന ഗേവഷണ സംഘാംഗങ്ങളില്‍ ഒരാളായിരുന്നു ജോസ്ലിന്‍ മിഷേല്‍. എന്നാല്‍, 2008ല്‍ തന്റെ ബ്ലോഗില്‍ ഖത്തറിനെതിരേയും ഖത്തറിലെ സ്ത്രീകള്‍ക്കെതേരിയും കടുത്ത വംശീയ പരാമര്‍ശം നടത്തിയ ആളാണ് ജോസ്ലിന്‍ മിഷേല്‍. അങ്ങിനെയൊരാള്‍ക്ക് ഖത്തറിലെ സ്ത്രീ സംരഭകരെക്കുറിച്ച് ഗവേഷണം നടത്താന്‍ പണം നല്‍കുന്നതിന് എതിരേയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. ഗവേഷണ സംഘത്തില്‍ ഒരു ഖത്തരി സ്ത്രീ ഇല്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കി.
താന്‍ അന്ന് നടത്തിയ പരാമര്‍ശങ്ങളോട് ഇപ്പോള്‍ തനിക്ക് ഒട്ടും യോജിപ്പില്ലെന്ന് ജോസ്ലിന്‍ മിഷേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷത്തെ ഖത്തറിലെ ജീവിതത്തിനിടയില്‍ താന്‍ ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കിയതായും അങ്ങിനെയൊരു പരാമര്‍ശം ഇനിയൊരിക്കലും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും ജോസ്ലിന്‍ മിഷേല്‍ പറഞ്ഞു.
ALSO WATCH