ദോഹ: ദോഹ എക്സിബിഷന് ആന്റ് കണ്വന്ഷന് സെന്ററില്‍ ആരംഭിച്ച 17ാമത് പ്രൊജക്ട് ഖത്തറില്‍ കെബിഎഫ് പവലിയന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ മലയാളി ബിസിനസുകാരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം ഒരുക്കിയ പവലിയന് പ്രദര്‍ശനത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറി.
ഗള്‍ഫ് മേഖലയിലെ നിര്‍മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഏറ്റവും വലിയ പ്രദര്‍ശന മേളയായ പ്രൊജക്ട് ഖത്തര്‍ ഒക്ടോബര്‍ 7ന് ആണ് സമാപിക്കുക. ആദ്യമായാണ് ഒരു ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രൊജക്ട് ഖത്തറില്‍ പവലിയന് സംഘടിപ്പിക്കുന്നത്. പ്രമുഖ ബിസിനസുകാരും വാണിജ്യ പ്രമുഖരും കെബിഎഫ് പവലിയന് സന്ദര്‍ശിച്ചു.
ഖത്തര്‍ ഇന്ത്യന്‍ എംബസി കൊമേഴ്സ് ആന്റ് പൊളിറ്റിക്സ് കൗണ്‍സിലര്‍ ആന്‍ജലീന പ്രേമലത, കെബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി നിഹാദ് അലി, ട്രഷറര്‍ ഗിരീഷ് പിള്ള, വൈസ് പ്രസിഡന്റ് രാമകൃഷ്ണന്, ജോയിന്റ് സെക്രട്ടറി നിഷാം ഇസ്മായില്‍, കെബിഎഫ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് കെ ആര് ജയരാജ്, ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്, ഐബിപിസി പ്രസിഡന്റ് ജാഫര്‍ സാദിഖ്, ഐബിപിസി ഗവേണിങ് ബോഡി അംഗങ്ങളായ എ പി മണികണ്ഠന്, അഷ്റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.