ദോഹ: ഖത്തറില്‍ കോവിഡിനെതിരായ വാക്സിനേഷന് കാംപയ്ന് പുരോഗമിക്കുന്നു. രാജ്യത്തെ പ്രമുഖ മലയാളി ഡോക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. മോഹന്‍ തോമസ് കോവിഡ് വാക്സിന് സ്വീകരിച്ചു. സ്വയം രക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി എല്ലാവരും കോവിഡ് വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫൈസര്‍-ബയോഎന്‍ടെക് വാക്സിനാണ് ഖത്തറില്‍ വിതരണം ചെയ്യുന്നത്. കോവിഡിനെതിരേ മുന്‍നിരയില്‍ നിന്ന് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍, 70 വയസ്സിന് മുകളിലുള്ളവര്‍, മാറാവ്യാധികളുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.
Prominent physician Dr Mohan Thomas receives Covid-19 vaccination