കൊറോണ പ്രതിരോധം: കര്‍വ ടാക്‌സികളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇടയില്‍ സംരക്ഷിത കവചം

karwa taxi corona protection

ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ കര്‍വ ടാക്സികളില്‍ സംരക്ഷിത പ്ലാസ്റ്റിക് കവചങ്ങള്‍ സ്ഥാപിച്ചു. യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഇടയിലായാണ് പ്രത്യേക പ്ലാസ്റ്റിക് മറ സ്ഥാപിച്ചിരിക്കുന്നത്.

മുന്‍സീറ്റിനും പിന്‍സീറ്റിനുമിടയില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് കവചം കൊറോണ വൈറസില്‍ നിന്നും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിരക്ഷ നല്‍കും. യാത്രക്കാര്‍ പണം നല്‍കുന്നതിന് പ്ലാസ്റ്റിക്ക് മറയില്‍ പ്രത്യേക വിന്‍ഡോ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ മാസ്‌കും കൈയുറകളും ധരിക്കണം. വാഹനത്തില്‍ കയറുമ്പോഴെല്ലാം യാത്രക്കാര്‍ക്ക് സാനിറ്റൈസറും നല്‍കണം. സുരക്ഷാ നടപടികളെ യാത്രക്കാര്‍ അഭിനന്ദിച്ചു.

കര്‍വ ടാക്‌സി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത്് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യാത്രക്കാരന് പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. പണം കൈമാറുന്നതിലൂടെയുള്ള വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.

Taxi passengers are quick to praise the move of Karwa cabs to further beef up safety and security measures amid the COVID-19 pandemic by installing protective plastic shields that act as barrier between passengers and drivers.