Wednesday, September 28, 2022
HomeGulfQatarപാരീസ് സെന്റ് ജെർമെയ്‌ൻ ഫാൻ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

പാരീസ് സെന്റ് ജെർമെയ്‌ൻ ഫാൻ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

ദോഹ: ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് പാരീസ് സെന്റ് ജെർമെയ്‌ൻ ഫാൻ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച്. 2022-23 സീസണിലെ ഏതെങ്കിലും ഹോം മാച്ചിൽ പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ തത്സമയം പങ്കെടുക്കാൻ ആരാധകർക്കായി എല്ലാം ഉൾക്കൊള്ളുന്ന ട്രാവൽ പാക്കേജുകളാണ് പാരീസ് സെന്റ് ജെർമെയ്‌നിന്റെ ഔദ്യോഗിക ഫാൻ ട്രാവൽ പാക്കേജുകളുടെ പങ്കാളി കൂടിയായ ഖത്തർ എയർവേസ് പ്രഖ്യാപിച്ചത്.
മാച്ച് ടിക്കറ്റുകൾ, ഹോട്ടൽ താമസം, റിട്ടേൺ ഫ്ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ ട്രിപ്പ് ബുക്ക് ചെയ്യാൻ ആരാധകർക്ക് അവരുടെ താല്പര്യാർത്ഥം ബുക്ക് ചെയ്യാം.

പാരീസിലേക്കുള്ള തങ്ങളുടെ ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുള്ള ആരാധകർക്ക് qatarairwaysholidays.com/PSG വഴു ഹോട്ടൽ താമസവും മത്സര ദിന ടിക്കറ്റുകളും ഉൾപ്പെടുന്ന പാക്കേജുകൾ ബുക്ക് ചെയ്യാനാകും. റിട്ടേൺ ഫ്ലൈറ്റുകൾ ഉൾപ്പടെയുള്ള സമ്പൂർണ യാത്രാ പാക്കേജ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് holidays.qatarairways.com/psg എന്നീ ലിങ്കിൽ സന്ദർശിക്കാം.

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, സെർജിയോ റാമോസ്, മാർക്വിനോസ് തുടങ്ങിയ ഫുട്ബോളിലെ ചില മികച്ച കളിക്കാരെ കാണാനുള്ള അവസരമാണ് ഖത്തർ എയർവേയ്‌സ് ഒരുക്കുന്നത്.

വരാനിരിക്കുന്ന ആവേശകരമായ സീസണിനായി തയ്യാറെടുപ്പുകൾ നടത്തുന്ന ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്‌നെ പിന്തുണയ്ക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബക്കർ പറഞ്ഞു. പി എസ് ജി ക്ക് ആവേശഭരിതരായ ആഗോള ആരാധകവൃന്ദമുണ്ട്, അവരുടെ വിദേശത്തുള്ള ആരാധകരെ അവിസ്മരണീയമായ ഒരു യാത്രയ്ക്കായി പാരീസിലേക്ക് പറത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular