Saturday, October 1, 2022
HomeGulfQatarആരോഗ്യ പ്രവർത്തകർക്കുള്ള സൗജന്യ ടിക്കറ്റ്: ബുക്കിങ്ങ് തിയ്യതി നീട്ടിയതായി ഖത്തർ എയർവേയ്‌സ്

ആരോഗ്യ പ്രവർത്തകർക്കുള്ള സൗജന്യ ടിക്കറ്റ്: ബുക്കിങ്ങ് തിയ്യതി നീട്ടിയതായി ഖത്തർ എയർവേയ്‌സ്

ദോഹ: ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കായി ടിക്കറ്റ് ബുക്കിംഗ് നീട്ടുന്നതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ മെഡിക്‌സ് ക്യാമ്പയിന്റെ ഭാഗമായി സമ്മാനമായി ലഭിച്ച ടിക്കറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ സെപ്തംബര്‍ 30 വരെ സമയപരിധി നീട്ടിയതായി കമ്പനി ഇന്നലെ ട്വീറ്റ് ചെയ്തു. സമയപരിധി നീട്ടിയതിനാല്‍ ഈ ടിക്കറ്റുകള്‍ ലഭ്യതയ്ക്ക് വിധേയമായി 2022 മാര്‍ച്ച് 31 വരെ യാത്ര സാധുതയുള്ളതാണ്.

കോവിഡ് പാന്‍ഡെമികില്‍ ആളുകളെ പരിപാലിക്കുന്ന വീരോചിതമായ പ്രവര്‍ത്തനത്തിന് നന്ദി പ്രകടിപ്പിച്ചാണ് ഖത്തര്‍ എയര്‍വെയ്‌സ് (QA) മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം സൗജന്യ ടിക്കറ്റുകള്‍ നല്‍കിയത്.

Most Popular