ദോഹ: മിഡില്‍ ഈസ്റ്റില്‍ പുതിയ അയാട്ട ട്രാവല്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പ് പരീക്ഷിക്കുന്ന ആദ്യത്തെ എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും (അയാട്ട) ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് നൂതന അയാട്ട ആപ്ലിക്കേഷന്‍ പരീക്ഷിക്കുന്നത്. ഇന്നലെ മുതലാണ് ഈ സേവനം ആരംഭിച്ചത്.
ദോഹയില്‍ നിന്നും ഇസ്താംബുളിലേക്കുള്ള യാത്രക്കാര്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ സൗകര്യം ഉപയോഗിക്കുന്ന ആദ്യത്തെ ഗ്രൂപ്പായി.എത്തിയ രാജ്യത്തുള്ള കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് IATA ട്രാവല്‍ പാസ് ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം കോവിഡ് പരിശോധനാ ഫലങ്ങള്‍ വിമാനക്കമ്പനികളുമായി പങ്കിടുന്നതില്‍ കര്‍ശനമായ സ്വകാര്യതാ ചട്ടങ്ങള്‍ പാലിക്കേണ്ടതാണ്.