Monday, October 25, 2021
HomeGulfQatarഖത്തര്‍ 2 ചാനല്‍ വ്യാഴാഴ്ച്ച ലോഞ്ച് ചെയ്യും

ഖത്തര്‍ 2 ചാനല്‍ വ്യാഴാഴ്ച്ച ലോഞ്ച് ചെയ്യും

ദോഹ: വ്യാഴാഴ്ച്ച ലോഞ്ച് ചെയ്യുന്ന ഖത്തര്‍ 2 ചാനലിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ ഖത്തര്‍ മീഡിയ കോര്‍പറേഷന്‍(ക്യുഎംസി) സിഇഒ ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് ആല്‍ഥാനി വിലയിരുത്തി. ഖത്തര്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പ്രധാനപ്പെട്ട സീരീസുകള്‍, നാടകങ്ങള്‍, പ്രോഗ്രാമുകള്‍ തുടങ്ങിയവ റീടെലികാസ്റ്റ് ചെയ്യുന്ന ചാനലാണ് ഖത്തര്‍ 2. ഖത്തര്‍ ടിവിയുടെ കണ്ടന്റ് ലൈബ്രറിയില്‍ നിന്ന് വിദഗ്ധ സംഘമാണ് പുനസംപ്രേക്ഷണം ചെയ്യേണ്ട പരിപാടികള്‍ തിരഞ്ഞെടുക്കുന്നത്.

ഖത്തര്‍ ടിവിയില്‍ വന്ന ഏറ്റവും ഓര്‍മിക്കപ്പെടുന്ന പരിപാടികള്‍ വരും തലമുറകളുടെ ഓര്‍മകളില്‍ കൂടി നിലനിര്‍ത്തുകയാണ് ചാനല്‍ ലക്ഷ്യമിടുന്നതെന്ന് ക്യുഎംസി സിഇഒ പറഞ്ഞു.

Qatar 2 channel to launch on Thursday, Qatar Media Corporation CEO reviews preparations


 

Most Popular