ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ കീളത് അസൈനാറിന്റെ മൃതദേഹം വെള്ളിയാഴ്ച സ്വദേശത്തെത്തിക്കും. തിങ്കളാഴ്ച്ച രാത്രി ഖത്തറിലെ സൈലിയയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് അസൈനാര്‍ മരിച്ചത്.
അപകടത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് മയ്യിത്ത് നാട്ടിലെത്തിക്കുക.
അല്‍ ഇഹ്സാന്‍ ജനറല്‍ കണ്‍വീനര്‍ ഖാലിദ് പുറമേരി, മുഈസ് മുയിപ്പോത്ത്, ഇസ്മായില്‍ മാടാക്കര പയ്യോളി, മണ്ഡലം കെഎംസിസി നേതാക്കളായ റൊട്ടാന റസാഖ്, പുതുക്കുടി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച അബുഹമൂര്‍ മഖ്ബറ മസ്ജിദില്‍ മഗ്രിബ് നമസ്കാരത്തിനു ശേഷം നടക്കും.