ഖത്തറില്‍ കോവാക്‌സിന് അംഗീകാരം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം

Covaxin oman

ദോഹ: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഉപാധികളോട് കൂടിയാണ് അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്ന് ഈ വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി.

കോവാക്‌സിന്‍, സിനോഫാം, സ്ഫുട്‌നിക് 5, സിനോവാക് എന്നിവ ഉപാധികളോട് കൂടി അംഗീകരിക്കപ്പെട്ട വാക്‌സിനുകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരം വാക്‌സിന്‍ എടുത്തവര്‍ യാത്രയ്ക്ക് മുമ്പ് സീറോളജി ആന്റിബോഡി ടെസ്റ്റ് നടത്തണം. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് യാത്ര ചെയ്യാനാവൂ. വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്. ആന്റിബോഡി ടെസ്റ്റ് നടത്താത്തവര്‍ 7 ദിവസം ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

രണ്ട് ഡോസ് കോവാക്‌സിന്‍ എടുത്ത് 14 ദിവസത്തിന് ശേഷം ഒരു ഡോസ് ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിന്‍ എടുത്താലും മതിയാവും.
ALSO WATCH