Friday, October 7, 2022
HomeNewsfeedഫ്ലിപ്പ്കാർട്ടിൽ നിക്ഷേപമിറക്കാൻ ലക്ഷ്യമിട്ട് ഖത്തർ

ഫ്ലിപ്പ്കാർട്ടിൽ നിക്ഷേപമിറക്കാൻ ലക്ഷ്യമിട്ട് ഖത്തർ

ദോഹ: ഫ്ലിപ്പ്കാർട്ടിൽ നിക്ഷേപമിറക്കാൻ ലക്ഷ്യമിട്ട് ഖത്തർ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്നാണ് ബിസിനസ് ടുഡേ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ബില്യണ്‍ ഡോളര്‍ ആയിരിക്കും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി ഇതിനായി നിക്ഷേപമിറക്കുക. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് സമാനമായി കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട്, ജാപ്പനീസ് സോഫ്റ്റ് ബാങ്ക് എന്നിവരും ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഖത്തര്‍ അധികൃതരുമായുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആശയവിനിമയം ഏതാണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നാണ് വിവരം.

Most Popular