ദോഹ: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം തെന്നിമാറി മറ്റൊരു വിമാനത്തില്‍ ഇടിച്ചു. ഖത്തര്‍ എര്‍വെയ്‌സിന്റെ 787-800 വിമാനമാണ്, വിമാനം ഉരുണ്ടുപോകാതിരിക്കാന്‍ വെക്കുന്ന ചോക്ക്‌സില്‍ നിന്ന് തെന്നി നീങ്ങിയത്. തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ തന്നെ A350-900 വിമാനത്തിലാണ് തെന്നിമാറിയ വിമാനം ഇടിച്ചത്.
വിമാനം ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഖത്തര്‍ എയര്‍വെയ്‌സ് ട്വിറ്ററില്‍ അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
അപകടം നടക്കുന്ന സമയത്ത് യാത്രക്കാരോ ജീവനക്കാരോ വിമാനത്തില്‍ ഉണ്ടായിരുന്നില്ല. വിമാനത്തിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
During extreme weather conditions, with storms and high winds of 70 knots, a parked qatar airways 787-800 briefly shifted from its chocks