Wednesday, January 26, 2022
HomeNewsfeedവ്യാജ യാത്രാ മുന്നറിയിപ്പുകള്‍ കരുതിയിരിക്കണമെന്ന് ഖത്തര്‍ എയര്‍വേസ്

വ്യാജ യാത്രാ മുന്നറിയിപ്പുകള്‍ കരുതിയിരിക്കണമെന്ന് ഖത്തര്‍ എയര്‍വേസ്

ദോഹ: ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ചുള്ള വ്യാജ മുന്നറിയിപ്പുകള്‍ കരുതിയിരിക്കണമെന്ന് ഖത്തര്‍ എയര്‍വേസ്. സോഷ്യല്‍ മീഡിയ വഴിയാണ് ഖത്തര്‍ എയര്‍വേസ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ നിബന്ധനകള്‍ സംബന്ധിച്ച് വ്യാജ ഇന്‍ഫോഗ്രാഫിക് പ്രചരിക്കുന്നതായി ഖത്തര്‍ എയര്‍വേസിന് അറിവുണ്ട്. ഖത്തറിന്റെ യാത്ര നയം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും ആശ്രയിക്കണമെന്ന് എല്ലാ യാത്രക്കാരോടും അഭ്യര്‍ഥിക്കുന്നു. അനൗദ്യോഗിക ചാനലുകള്‍ വഴിയുള്ള എല്ലാ വാര്‍ത്തകളും വിവരങ്ങളും തള്ളിക്കളയണമെന്നും അഭ്യര്‍ഥിക്കുന്നു- ഖത്തര്‍ എയര്‍വേസ് ട്വിറ്ററിലൂടെ അറിയിച്ചു.


എന്നാല്‍, ഏത് വിഷയം സംബന്ധിച്ചാണ് ഖത്തര്‍ എയര്‍വേസിന്റെ ഈ അറിയിപ്പെന്ന് വ്യക്തമല്ല. വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണമെന്ന പുതിയ നിര്‍ദേശം സംബന്ധിച്ചാണ് ഇതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.

Most Popular