Saturday, November 27, 2021
HomeNewsfeedലോക കപ്പ് ട്രോഫിയുമായി സ്റ്റേഡിയങ്ങള്‍ക്കു മുകളില്‍ പറന്ന് ഖത്തര്‍ എയര്‍വേസ്

ലോക കപ്പ് ട്രോഫിയുമായി സ്റ്റേഡിയങ്ങള്‍ക്കു മുകളില്‍ പറന്ന് ഖത്തര്‍ എയര്‍വേസ്

ദോഹ: ലോക കപ്പ് ജേതാക്കളെ കാത്തിരിക്കുന്ന സ്വര്‍ണക്കപ്പ് ഖത്തറിന്റെ ആകാശത്ത് വട്ടമിട്ടു. 2022 ലോക കപ്പ് കൗണ്ട്ഡൗണിനോട് അനുബന്ധിച്ചാണ് ലോക കപ്പ് ട്രോഫിയും വഹിച്ച് ഖത്തര്‍ എയര്‍വേസ് വിമാനം മല്‍സരങ്ങള്‍ക്ക് വേദിയാവുന്ന 8 സ്റ്റേഡിയങ്ങള്‍ക്കു മുകളില്‍ വലംവച്ചത്.
qatar airways fifa world cup 2022 1ഖത്തര്‍ ലോക കപ്പിന്റെ ലോഗോയും മറ്റ് ചിഹ്നങ്ങളും വഹിച്ച ബോയിങ് 777 വിമാനത്തിലായിരുന്നു പറക്കല്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ കഫുവും വിമാനത്തിലുണ്ടായിരുന്നു. ഫോര്‍മുല വണ്‍ കാറോട്ട മല്‍സരം നടക്കുന്ന ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലും ട്രോഫിയെത്തി. ഫോര്‍മുല വണ്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിക്കൊപ്പമാണ് ലോക കപ്പ് ട്രോഫിയും പ്രദര്‍ശിപ്പിച്ചത്.
2022 fifa worldcup in lusail circuitസര്‍ക്യൂട്ടില്‍ ഫിഫാ ഫുട്‌ബോള്‍ ഇതിഹാസങ്ങളും ഫോര്‍മുല വണ്‍ മല്‍സരാര്‍ത്ഥികളും തമ്മിലുള്ള ഷൂട്ടൗട്ട് മല്‍സരവും നടന്നു. വരും ദിവസങ്ങളില്‍ ഖത്തറിലെ പ്രധാന സ്ഥലങ്ങളില്‍ ട്രോഫി പര്യടനം നടത്തും.

Most Popular