Monday, December 5, 2022
HomeNewsfeedപുറംഭാഗം അതിവേഗം ദ്രവിക്കുന്നു; ഖത്തര്‍ എയര്‍വേസ് 13 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി

പുറംഭാഗം അതിവേഗം ദ്രവിക്കുന്നു; ഖത്തര്‍ എയര്‍വേസ് 13 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി

ദോഹ: വിമാനത്തിന്റെ ബോഡി സാധാരണയിലും വേഗത്തില്‍ ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍ബസ് എ350 വിമാനങ്ങള്‍ നിലത്തിറക്കി. പെയിന്റിന് കീഴെ വിമാനത്തിന്റെ ബോഡി അസാധാരണമാം വിധം ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പതിവ് പരിശോധനയ്ക്ക് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എയര്‍ബസ് എ350 വിമാനങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. പ്രശ്‌നത്തിന്റെ ശരിയായ കാരണം കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്യുന്നതുവരെ ഈ 13 വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

യത്രക്കാരുടെ സുരക്ഷയാണ് ഖത്തര്‍ എയര്‍വേസിന്റെ പ്രഥമ പരിഗണന. ഈ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കിയത് മൂലം യാത്രക്കാര്‍ക്ക് പ്രയാസം നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

Most Popular