ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ നിക്ഷേപം ഇറക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്. കൊവിഡ് പ്രതിസന്ധി മൂലം തകരാറിലായ ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ ഖത്തര്‍ എയര്‍വേയ്സ് അടക്കമുള്ള വിദേശ കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തെ എല്ലാ വന്‍കരകളിലേക്കും കണക്ടിവിറ്റി പ്രധാനം ചെയ്യുന്ന വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ് . മുൻപ് ഇന്ത്യയിലെ പ്രധാന വ്യോമയാന ബ്രാന്‍ഡായ ഇന്‍ഡിഗോയില്‍ നിക്ഷേപം ഇറക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തയ്യാറായിരുന്നുവെങ്കിലും അനുകൂല പ്രതികരണം കിട്ടിയിരുന്നില്ല. ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാണ് ഇന്ത്യയിലേത്.