ഖത്തര്‍ എയര്‍വെയ്‌സ് ഏറ്റവും വിശ്വാസയോഗ്യമായ വിമാന കമ്പനി

qatar residents return

ദോഹ: മെന(മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക) റീജ്യനിലെ ഏറ്റവും വിശ്വാസ യോഗ്യമായ വിമാന കമ്പനി എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിനു സ്വന്തം. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനവും ഖത്തര്‍ എയര്‍വെയ്‌സ് നേടി. എയര്‍ലൈന്‍ ട്രസ്റ്റ് ഇന്ഡക്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഫ്‌ളൈറ്റ് കോംപന്‍സേഷന്‍ ആപ്പായ കോളിബ്ര ആഗോള തലത്തില്‍ യാത്രക്കാരുടെയും വ്യോമയാന ഗതാഗത നിരീക്ഷകരുടെയും അഭിപ്രായ സര്‍വേയിലൂടെയാണ് വിമാനങ്ങളുട വിശ്വാസയോഗ്യതാ സൂചിക തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് രാഷ്ട്രങ്ങളില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാന്‍ ആഗോള തലത്തില്‍ നിരവധി രാഷ്ട്രങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ പ്രിയങ്കരമായ വിമാന കമ്പനി എന്ന പേര് നേടാന്‍ ഈ കാര്യങ്ങള്‍ പര്യാപ്തമാക്കി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിാന ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നടപ്പിലാക്കിയതും യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള ഇടപഴകല്‍ കുറച്ചതും ഖത്തര്‍ എയര്‍വെയ്‌സിനെ വ്യതിരിക്തമാക്കി. ലോകത്തിലെ 80 പ്രമുഖ വിമാന കമ്പനികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഓണ്‍ടൈം പെര്‍ഫോമന്‍സ്, യാത്രക്കാരുടെ അനുഭവങ്ങള്‍, യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍, സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുജനങ്ങളും എയര്‍ലൈനും തമ്മിലുള്ള ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് എന്നിവയാണ് റാങ്കിങില്‍ പരിഗണിച്ചത്.

ജപ്പാന്‍ കമ്പനിയായ ആള്‍ നിക്കോണ്‍ എയര്‍വെയ്‌സ്(എഎന്‍എ) ആണ് പട്ടികയില്‍ ഒന്നാമത്.

Qatar Airways ranks most trusted airline in region, second globally