Sunday, January 23, 2022
HomeNewsfeedദക്ഷിണാഫ്രിക്ക, സിംബാബ്‌വേ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ്

ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ്

ദോഹ: ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റില്ലെന്ന് ഖത്തര്‍ എയര്‍വേസ്. അടിയന്തരമായി നടപ്പില്‍ വരുന്ന രീതിയിലാണ് തീരുമാനം. സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തി ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഖത്തര്‍ എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു. പുതിയ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേ സമയം, ദക്ഷിണാഫ്രിക്കയിലേക്കും സിംബാബ്‌വേയിലേക്കും പോവുന്ന യാത്രക്കാരെ അനുവദിക്കുമെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു. അവിടെ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് വിലക്ക്. ഈ മാറ്റം ബാധിക്കുന്ന യാത്രക്കാര്‍ ഖത്തര്‍ എയര്‍വേസുമായി ബന്ധപ്പെടണം.

Most Popular