ഖത്തര്‍ എയര്‍വെയ്‌സ് ചൈനയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു

qatar airways service to china

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ഫെബ്രുവരി 3 മുതല്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കും. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

സ്ഥിതി ഗതികള്‍ നിരീക്ഷിച്ച ശേഷം സാധ്യമാവുന്നത്ര വേഗത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി. ചൈനയിലേക്കു യാത്ര ചെയ്യുന്ന വിമാനജീവനക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് കമ്പനി വ്യക്തമാക്കി.

ചൈനയിലേക്കുള്ള സര്‍വീസ് തുടര്‍ന്നാല്‍ മറ്റു റൂട്ടുകളെയും ബാധിക്കുമെന്നതിനാലാണ് ഫെബ്രുവരി 3 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അകബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.

സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന തിയ്യതികളില്‍ ചൈനയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിയ്യതി മാറ്റുകയോ പൂര്‍ണമായും റീഫണ്ട് ചെയ്യുകയോ ചെയ്യാവുന്നതാണ് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലുള്ള അറിയിപ്പില്‍ പറയുന്നു.

Content Highlights: Qatar Airways suspends flights to China