ദോഹ: ഖത്തര്‍ എയര്‍വേസിന്റെ ദോഹ-മദീന സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കും. ഖത്തര്‍ എയര്‍വേസിന്റെ എം320 എയര്‍ബസ് വിമാനമാണ് സര്‍വീസ് നടത്തുക. ഫസ്റ്റ് ക്ലാസില്‍ 12 സീറ്റുകളും എക്കോണമി ക്ലാസില്‍ 132 സീറ്റുകളുമാണുള്ളത്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് ആഴ്ച്ചയില്‍ 4 സര്‍വീസുകളാണ് ഉണ്ടാവുക. ദോഹയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ദോഹയില്‍ നിന്ന് പുലര്‍ച്ചെ 1ന് പുറപ്പെട്ട് 3.15ന് മദീയിലെത്തും. മദീനയില്‍ നിന്ന് രാവിലെ 4.15ന് പുറപ്പെട്ട് 6.25ന് ദോഹയിലെത്തും.
ALSO WATCH