Monday, October 25, 2021
HomeNewsfeedപ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ലോക കപ്പ് പാക്കേജുമായി ഖത്തര്‍ എയര്‍വേസ്

പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ലോക കപ്പ് പാക്കേജുമായി ഖത്തര്‍ എയര്‍വേസ്

ദോഹ: ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കായി 2022 ഫിഫ ലോക കപ്പ് സെപ്ഷ്യല്‍ പാക്കേജ് ഒരുക്കുന്നു. ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സും ഡിസ്‌കവര്‍ ഖത്തറും സംയുക്തമായാണ് ലോക കപ്പ് മല്‍സരങ്ങള്‍ കാണാനാഗ്രഹിക്കുന്ന എല്ലാ പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കും വേണ്ടിയുള്ള പാക്കേജ് അവതരിപ്പിക്കുന്നത്.

ലോക കപ്പ് പ്രത്യേക പാക്കേജുകള്‍ മറ്റുള്ളവര്‍ക്കുള്ള വില്‍പ്പന ആരംഭിക്കുന്നതിന് 14 ദിവസം മുമ്പ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ലഭിക്കും. ഖത്തര്‍ എയര്‍വേസിന്റെ qatarairways.com/fifaearlyaccess ലിങ്ക് വഴി സൗജന്യമായി ഈ പദ്ധതിയിലേക്ക് ചേരാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന പാക്കേജിന് അുസരിച്ച് മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍, താമസ സൗകര്യം, റൗണ്ട് ട്രിപ്പ് വിമാനയാത്ര തുടങ്ങിയവ ഉള്‍പ്പെടും. ഏഴ് വ്യത്യസ്ഥ പാക്കേജുകളില്‍ പരമാവധി 7 മല്‍സരങ്ങള്‍ വരെ കാണാനാവും.

ആസ്‌ത്രേലിയ, ആസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇന്ത്യ, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, ജപ്പാന്‍, മലേഷ്യ, നെതര്‍ലന്റ്‌സ്, ന്യൂസിലന്റ്, ഫിലിപ്പീന്‍സ്, പോളണ്ട, റൊമാനിയ, സ്‌പെയിന്‍, സ്വീഡന്‍, തായ്‌ലന്റ് എന്നീ രാജ്യക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പാക്കേജ് ലഭ്യമാവുക.
ALSO WATCH

Most Popular