ദോഹ: സ്വകാര്യ കമ്പനികള്‍ക്ക് ലോണ്‍ അനുവദിക്കുന്നതിന് പ്രാദേശിക ബാങ്കുകള്‍ക്ക് ഗാരന്റിയായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 300 കോടി റിയാല്‍ അനുവദിച്ചു. കമ്പനികള്‍ക്ക് ശമ്പളവും വാടകയും മറ്റും നല്‍കുന്നതിന് സോഫ്റ്റ് ലോണ്‍ അനുവദിക്കുന്നതിനാണ് ഈ തുക അനുവദിക്കുക. ഖത്തര്‍ ഡവല്പമെന്റ് ബാങ്ക് ആണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ബാങ്ക് ഗാരന്റിയായി ഇത്രയും തുക നല്‍കുക.
Qatar allocates QR3 bn as loan guarantees to support firms to pay salaries and rents