Sunday, November 28, 2021
HomeNewsfeedഖത്തര്‍ അമീര്‍ ഇറാഖില്‍

ഖത്തര്‍ അമീര്‍ ഇറാഖില്‍

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെത്തി. ബഗ്ദാദ് സഹകരണ പങ്കാളിത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമീര്‍ എത്തിയത്.

അമീറിനെയും പ്രതിനിധികളെയും ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി, മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍, ഇറാഖിലെ ഖത്തര്‍ അംബാഡഡര്‍ ഖാലിദ് ബിന്‍ ഹമദ് അല്‍ സുലൈത്തി, ഖത്തറിലെ ഇറാഖ് അംബാസഡര്‍ ഉമര്‍ അല്‍ ബര്‍സാന്‍ജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Most Popular