ദോഹ: ഖത്തറില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്കു പൊതുമാപ്പ് നല്‍കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. വിശുദ്ധ റമദാന്റെ ഭാഗമായി എല്ലാ വര്‍ഷവും നിശ്ചിത തടവുകാര്‍ക്കു അമീര്‍ പൊതുമാപ്പ് നല്‍കുക പതിവാണ്.
ഖത്തര്‍ ദേശീയ ദിനം, റമദാന്‍ എന്നിവയോട് അനുബന്ധിച്ചാണു തടവുകാര്‍ക്കു പൊതുമാപ്പ് നല്‍കാറുള്ളത്. കഴിഞ്ഞ മേയില്‍ കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് അഞ്ഞൂറിലധികം തടവുകാര്‍ക്കും അമീര്‍ പൊതുമാപ്പ് നല്‍കിയിരുന്നു. ഇതില്‍ എഴുപതോളം പേര്‍ ഇന്ത്യക്കാരായിരുന്നു.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണു പൊതുമാപ്പ് നല്‍കുന്നത്.