Monday, December 5, 2022
HomeGulfപ്രധാന ലോകകപ്പ് കമാൻഡ് സെന്റർ സന്ദർശിച്ച് ഖത്തർ അമീർ

പ്രധാന ലോകകപ്പ് കമാൻഡ് സെന്റർ സന്ദർശിച്ച് ഖത്തർ അമീർ

ദോഹ : ഖത്തർ സ്റ്റേറ്റ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി തിങ്കളാഴ്ച അൽ ഗസാർ ഏരിയയിലെ ദോഹ എക്സിബിഷൻ സെന്ററിൽ ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ പ്രധാന കമാൻഡ് സെന്റർ സന്ദർശിച്ചു. ഫിഫയുടെയും ഖത്തറിന്റെയും മെയിൻ ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച അമീറിനെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിനായി ആഗോള കായികമേളയ്ക്കായി സ്വീകരിച്ച തയ്യാറെടുപ്പുകളും നടപടികളും എന്നിവയെക്കുറിച്ച് അധികൃതർ വിശദീകരിച്ചു കൊടുത്തു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെയും ഫിഫയിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി അമീർ കൂടിക്കാഴ്ച നടത്തി.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ,ശൈഖുമാർ, മന്ത്രിമാർ, ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളിലെ വിവിധ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ സന്ദർശന വേളയിൽ അമീറിനൊപ്പമുണ്ടായിരുന്നു.

Most Popular