ഖത്തര്‍: ഭക്ഷ്യവില്‍പ്പന ശാലകളുടെയും ഫാര്‍മസികളുടെയും പ്രവര്‍ത്തി സമയം രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ മാത്രം

Lolwah bint Rashid bin Mohammed al Khater

ദോഹ: വെള്ളിയാഴ്ച്ച മുതല്‍ രാജ്യത്തെ അവശ്യ സേവനങ്ങളില്‍പ്പെടാത്ത എല്ലാ വാണിജ്യസ്ഥാപനങ്ങളും അടക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റുകളും ഗ്രോസറികളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകളിലേത് ഉള്‍പ്പെടെയുള്ള ഡെലിവറി സേവനങ്ങള്‍ എന്നിവയാണ് അവശ്യസര്‍വീസുകളില്‍പ്പെടുത്തിയിരിക്കുന്നത്. ഇവ രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

കഫേകള്‍, വിദ്യാഭ്യാസ അനുബന്ധ സേവനങ്ങള്‍, വിനോദ സേവനങ്ങള്‍, അഭിനയ സംബന്ധമായ സേവനങ്ങള്‍, കല്യാണവും ഇവന്റുകള്‍ക്കുമുള്ള സേവനങ്ങള്‍ നല്‍കുന്ന ഷോപ്പുകള്‍, ഷൂ വില്‍പ്പന ശാലകള്‍, വാച്ച് വില്‍പ്പന ശാലകള്‍ ഉള്‍പ്പെടെയുള്ളവ അടക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

തീരുമാനങ്ങള്‍ കൃത്യമായി നടപ്പിലാവുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തും.

Qatar announces closure of unnecessary businesses starting tomorrow