Tuesday, September 27, 2022
HomeNewsfeedലോക കപ്പിന് മുമ്പായി 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തര്‍

ലോക കപ്പിന് മുമ്പായി 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ:2022 ഫിഫ ലോക കപ്പിന് മുമ്പായി 10 ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കുമെന്നു(planting one million trees) പ്രഖ്യാപിച്ച് ഖത്തര്‍(Qatar). ഖത്തര്‍ ലോക കപ്പ് ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റ് ആയിരിക്കുമെന്നും 2030ഓടെ ഒരു കോടി മരങ്ങള്‍ വച്ച് പിടിപ്പിക്കുമെന്നും ഖത്തര്‍ അറിയിച്ചു.

സൗദി അറേബ്യ പ്രഖ്യാപിച്ച മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ്(Middle East Green Initiative) പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഖത്തറിന്റെ പ്രഖ്യാപനം. റിയാദില്‍ നടന്ന ഇത് സംബന്ധമായ ഉന്നത തല സമ്മേളനത്തില്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി എന്‍ജിനീയര്‍ സഅദ് ബിന്‍ ഷെരിദ അല്‍ കഅബിയാണ് പ്രഖ്യാപനം നടത്തിയത്.

ഇത്തരമൊരു ദൗത്യത്തിന് തുടക്കമിട്ട സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന് ഖത്തര്‍ നന്ദി അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ ജൈവ വൈവിധ്യം സമ്പുഷ്ടമാക്കുന്നതിന് പദ്ധതി സഹായകരമാവുമെന്ന് അല്‍ കഅബി പറഞ്ഞു.

Most Popular