Thursday, December 2, 2021
HomeNewsfeedഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ ഖത്തര്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മെയ് 9 ഞായറാഴ്ച്ച(റമദാന്‍ 27) മുതല്‍ മെയ് 18 ചൊവ്വാഴ്ച്ച വരെയാണ് അവധി. മെയ് 19 ബുധനാഴ്ച്ച ഓഫിസ് പ്രവര്‍ത്തനം പുനരാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അവധി സംബന്ധിച്ച് ക്യുസിബി ഗവര്‍ണര്‍ പ്രഖ്യാപിക്കും.
Qatar announces Eid Al Fitr holidays

Most Popular