ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാനില്‍ 4 മണിക്കൂര്‍ മാത്രം ജോലി; സ്വകാര്യമേഖലയില്‍ 6 മണിക്കൂര്‍

qatar ramadan working time
qatar ramadan working time

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും റമദാനിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ദിവസം 4 മണിക്കൂര്‍ മാത്രമായിരിക്കും ജോലിയെന്ന് മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക ഒരു മണിവരെയായിരിക്കും പ്രവര്‍ത്തി സമയം. സ്വകാര്യമേഖലയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ 6 മണിക്കൂറാണ് പ്രവര്‍ത്തി സമയം.

ഭക്ഷ്യവസ്തു വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍, കോണ്‍ട്രാക്ടിങ് മേഖല എന്നിവയ്ക്ക് ഈ പ്രവര്‍ത്തിസമയം ബാധകമല്ല. പുതിയ സമയക്രമത്തില്‍ നിന്ന് ഒഴിവാക്കുന്ന മറ്റു മേഖലകള്‍ സംബന്ധിച്ച് വ്യാപരവ്യവസായ മന്ത്രാലയം തീരുമാനമെടുക്കും.

Qatar announces official working hours for govt and private sector during Ramadan