ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള റമദാന് പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും റമദാനിലെ ഔദ്യോഗിക പ്രവര്‍ത്തി സമയം. ഇത് സംബന്ധമായ സര്‍ക്കുലര്‍ നീതിന്യായ മന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി പുറത്തുവിട്ടു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.