ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റീന്‍ ലംഘനം; ഏഴ് പേര്‍ക്കെതിരെ നടപടി

qatar open new hotels
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നടപടികള്‍ ലംഘിച്ചതിന് ഞായറാഴ്ച ഏഴ് പേര്‍ക്കെതിരെ നടപടി. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. അബ്ദുല്ലാഹ് അബ്ദുല്‍റഹ്മാന്‍ മൊഹമ്മദ് അല്‍ മനീഫ് അല്‍ ഹജ്രി, അബ്ദുല്‍റഹ്മാന്‍ അലി ഹമദ് ഷഫാ അല്‍ കര്‍ബി, മൊഹമ്മദ് അബ്ദുല്ലാഹ് അലി ഹസ്സന്‍ സാദ്, ഫൈസല്‍ റാഷിദ് മഹ്‌ബോബ് ബുഹഖബ് അല്‍ ദോസരി, റാഷിദ് അബ്ദുല്ലാഹ് റാഷിദ് നോറ അല്‍ മാരി, അബ്ദുല്‍ ഹദി മൊഹമ്മദ് മാരെ അല്‍ ഖദാദി അല്‍ ഹജ്രി, നസീര്‍ അലി സലേഹ് അല്‍ ആദ് അല്‍ മാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ 1990 നിയമം നമ്പര്‍ പത്തൊമ്പത് പ്രകാരം പകര്‍ച്ച വ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനം നടത്തുവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.