ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ്മാള്‍ അടച്ചു

Asian Town Grand Mall Closed

ദോഹ: ഏഷ്യന്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചു. അണുവിമുക്തി നടത്തുന്നതിനായാണ് മാള്‍ അടച്ചതെന്നാണ് സ്ഥാപനം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേരത്തേ ഡി റിങ് റോഡിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റും സമാനമായ കാരണങ്ങളാല്‍ അടച്ചിരുന്നു. ഏതാനും ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം ആദ്യത്തില്‍ സല്‍വ റോഡിലെ ദാന ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ടിരുന്നു. എന്നാല്‍, ഏപ്രില്‍ 8 മുതല്‍ ഇത് തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഏഷ്യന്‍ ടൗണിലും സമീപങ്ങളിലുമുള്ള പ്രവാസി തൊഴിലാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ഗ്രാന്‍ഡ് മാള്‍. പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ കൊറോണയുടെ സമൂഹവ്യാപനം ഉള്ളതായി ഇന്നലെ സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞിരുന്നു.

പ്രവര്‍ത്തി സമയങ്ങളിലെ അനിയന്ത്രിതമായ തിരക്കു കാരണം ഖത്തറിലെ തങ്ങളുടെ എല്ലാ ബ്രാഞ്ചുകളും അടക്കുന്നതായി റോനഖ് ട്രേഡിങ് ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചിരുന്നു.

Qatar Asian town grand mall closed