റമദാനില്‍ അഗതികള്‍ക്ക് ഭക്ഷ്യ വിതരണ പദ്ധതിയുമായി ഖത്തര്‍ ഔഖാഫ് മതകാര്യ മന്ത്രാലയം

qatar food

ദോഹ: ഖത്തറില്‍ റമദാനോടനുബന്ധിച്ച് അഗതികള്‍ക്കും കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്കുമായി ഭക്ഷ്യ വിതരണ പദ്ധതിയുമായി ഔഖാഫ് മതകാര്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ വഖഫ് വകുപ്പിന്റെ നേതൃത്വത്തില്‍ ‘സലാത് അല്‍ അതാ’ എന്ന പദ്ധതിയുടെ കീഴിലാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക. റമദാനില്‍ നടപ്പാക്കുന്ന അല്‍ ബര്‍റ് വ അല്‍ തഖ്വ എന്ന പേരിലറിയപ്പെടുന്ന വഖഫ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വഖഫ് മേധാവി ഡോ. ശൈഖ് ഖാലിദ് മുഹമ്മദ് ബിന്‍ ഗാനം അല്‍താനി വ്യക്തമാക്കി. 1500 അര്‍ഹരായ കുടുംബങ്ങള്‍ക്കും 2500 തൊഴിലാളികള്‍ക്ക് ഇതിലൂടെ സഹായം ലഭിക്കുക.

അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹിഫ്‌സ് അല്‍ നഅ്മ ഫുഡ് സേവിങ്ങ് സെന്ററുമായി സഹകരിച്ചാണ് ഭക്ഷ്യവിതരണം നടത്തുന്നത്. അര്‍ഹരായവര്‍ക്ക് ഭക്ഷ്യവിതരണം നടത്തുന്ന ജനറല്‍ എന്‍ഡോവ്‌മെന്റ് വിഭാഗത്തിന് ഹിഫ്‌സ് അല്‍ നഅ്മ സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ചാര്‍ജ് യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ഖുലൈഫി നന്ദി അറിയിച്ചു.

ALSO WATCH: