Saturday, October 23, 2021
HomeNewsfeedഎല്‍ സാല്‍വദോറിനെ വീഴ്ത്തി ഖത്തര്‍ ഗോള്‍ഡ് കപ്പ് സെമിയില്‍

എല്‍ സാല്‍വദോറിനെ വീഴ്ത്തി ഖത്തര്‍ ഗോള്‍ഡ് കപ്പ് സെമിയില്‍

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ അതിഥി ടീമായി എത്തിയ ഖത്തറിന് സെമി പ്രവേശനം. ക്വാര്‍ട്ടറില്‍ എല്‍ സാല്‍വദോറിനെ രണ്ടിനെതിരായ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ വീഴ്ത്തിയത്. രണ്ടാം മിനിറ്റിലും 55ാം മിനിറ്റിലും അല്‍ മോയിസ് അലിയും എട്ടാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാതിമും ഖത്തറിന് വേണ്ടി വല കുലുക്കി.

ജൊആഖിന്‍ റിവാസ്(63, 66 മിനിറ്റ്) ആണ് എല്‍ സാല്‍വദോറിന്റെ രണ്ടു ഗോളുകളും നേടിയത്. ഞായറാഴ്ച്ച അമേരിക്കയും ജമൈക്കയും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തിലെ വിജയികളെയാണ് ഖത്തര്‍ സെമിയില്‍ നേരിടുക.

നിലവിലെ ചാംപ്യന്മാരായ മെക്‌സിക്കോ ശനിയാഴ്ച്ച എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ കശക്കിയെറിഞ്ഞ് സെമിയിലേക്ക് കടന്നു. വ്യാഴാഴ്ച്ച കോസ്റ്ററിക്കയോ കാനഡയോ ആയിരിക്കും മെക്‌സിക്കോയുടെ സെമിയിലെ എതിരാളി.
ALSO WATCH

Most Popular