ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഹബ്ബായി ഖത്തര്‍ മാറിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ അയക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ പിന്തുണ നല്കാന് ഖത്തര്‍ ഡവലപ്മെന്റ് ഫണ്ട് പ്രവര്‍ത്തിച്ചു വരികയാണെന്നും അംബാസഡര്‍ ദീപക് മിത്തല്‍ പറഞ്ഞു.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള്, ഓക്സിജന്‍ ജനറേറ്റിങ് പ്ലാന്റുകള്‍, കോവിഡ് മരുന്നുകള്‍ തുടങ്ങിയവയാണ് ഇന്ത്യക്ക് ആവശ്യമായിട്ടുള്ളതെന്ന് അംബാസഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി രണ്ട് ക്രയോജനിക് ടാങ്കറുകള്‍ ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടും. ഫ്രാന്‍സ് സര്‍ക്കാര്‍ ക്രയോജനിക് ടാങ്കറുകളില്‍ ഖത്തറിലെ ഗ്യാസല് കമ്പനിയാണ് ഓക്സിജന്‍ നിറക്കുന്നത്. ഇന്ത്യന്‍ നേവി കപ്പല്‍ ഇത് ഇന്ത്യയിലെത്തിക്കും.
ഇത് ആദ്യത്തെ ഷിപ്പ്മെന്റ് ആണ്. അടുത്ത 6 മുതല്‍ 8 ആഴ്ച്ചയ്ക്കുള്ളില്‍ 1200 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ വിവിധ ഷിപ്പ്മെന്റുകളിലായി ഇന്ത്യയിലെത്തുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
ALSO WATCH