ദോഹ: ഖത്തര്‍(Qatar) ബിര്‍ള പബ്ലിക് സ്‌കൂളിലെ(Birla public school) പുതിയ പ്രിന്‍സിപ്പാളായി(prinicpal) ഹരീഷ് സന്ദുജയെ(Harish Sanduja) നിമയിച്ചു. എ പി ശര്‍മയുടെ ഒഴിവിലേക്കാണ് നിയമനം.
വിദ്യാഭ്യാസ മേഖലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഹരീഷ് സന്ദുജ ബിര്‍ളയിലേക്ക് വരും മുമ്പ് ഉത്തരേന്ത്യയിലെ സേഥ് അനന്ദ്‌റാം ജയ്പൂരിയ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡയറക്ടര്‍ ആയിരുന്നു. സാമര്‍ത്ഥ്യ ടീച്ചേഴ്‌സ് ട്രെയ്‌നിങ് അക്കാദമി ഓഫ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
കട്ടക്കിലെ സായി ഇന്റര്‍നാഷനല്‍ റെസിഡന്‍ഷ്യന്‍ സ്‌കൂളില്‍ ഡയറക്ടറായും ഭുവനേശ്വര്‍ സായി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍-ഡയറക്ടര്‍ ആയും വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. ശ്രീ റാം ആസ്പന്‍ ലീഡര്‍ഷിപ്പ് സ്‌കൂള്‍ ഡയറക്ടറായും സ്‌കൂള്‍ ഓഫ് ദി ശ്രീ റാം സ്‌കൂള്‍(ഗുഡ്ഗാവ്) വൈസ് പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചിരുന്നു.
ഗണിതത്തില്‍ ബിരുദാനന്തര ബിരുദവും എജുക്കേഷനില്‍ ബിരുദവും ഉള്ള സന്ദുജ ഐഐഎം കൊല്‍ക്കത്തയില്‍ നിന്ന് വാല്യൂ ബേസ്ഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ എജുക്കേഷന്‍ ലീഡേഴ്‌സ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ/ഐഎസ്‌സി, ഐബി തുടങ്ങിയവയില്‍ പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹം സിബിഎസ്ഇ, സിഐഎസ്‌സിഇ, ആഗാ ഖാന്‍ ഫൗണ്ടേഷന്‍ എന്നിവയില്‍ ട്രെയ്‌നറും ആയിരുന്നു. യുകെ ഇന്ത്യ എജുക്കേഷന്‍ റിസര്‍ച്ച് ഇനീഷ്യേറ്റീവില്‍ ഫെല്ലോ ആയിരുന്ന സന്ദുജയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2017 മുതല്‍ ബിര്‍ള പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്ന എ പി ശര്‍മ സ്‌കൂളിന് നല്‍കിയ മികച്ച സേവനത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി നന്ദി അറിയിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങളും നേര്‍ന്നു.
ALSO WATCH