Wednesday, January 26, 2022
HomeNewsfeedഖത്തറില്‍ പിഞ്ചുബാലന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ഖത്തറില്‍ പിഞ്ചുബാലന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ദോഹ: ഖത്തറില്‍ വീടിന് സമീപത്തെ നീന്തല്‍ കുളത്തില്‍ കളിക്കുന്നതിനിടെ അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകന്‍ അദിവ് ശ്രീധര്‍(5) ആണ് മരിച്ചത്. ഗറാഫയിലെ യെസ്ദാന്‍ കോമ്പൗണ്ടിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular