ദോഹ: ഖത്തറിലെ ബൂമതാര്‍ വ്യാപാരശൃംഖലയുടെ സ്ഥാപകന്‍ പാനൂര്‍ കല്ലിക്കണ്ടി തൂവക്കുന്ന് ചക്കാറത്ത് പക്രന്‍ ഹാജി(86) നാട്ടില്‍ നിര്യാതനായി. തലശ്ശേരി തൂവക്കുന്ന് മുനവ്വിറുല്‍ ഇസ്ലാം ജമാഅത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി കിടപ്പിലായിരുന്നു.
ഭാര്യ: പാത്തു. മക്കള്‍: ഖത്തറിലെ ഗ്രാന്‍ഡ് മാര്‍ട്ട് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ ഇസ്മാഈല്‍ ചക്കാറത്ത്, അശ്‌റഫ് ചക്കാറത്ത്, ഷൗക്കത്ത് അലി ചക്കാറത്ത്, സാജിദ (കണ്ണവം). മരുമക്കള്‍: ആയിഷ, നസീറ, സമീറ, മുസ്തഫ.