കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പൂട്ടിയ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ പിന്തുണ

qatar prime minister sheikh khali bin khalifa

ദോഹ: അധികൃതര്‍ പ്രഖ്യാപിച്ച കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ച സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ കൈത്താങ്ങ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗമാണ് സഹായ പാക്കേജ് പ്രഖ്യാപിച്ചത്.

സ്വകാര്യമേഖലയ്ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സഹായം. ഇതുപ്രകാരം താഴെ പറയുന്ന ഇളവുകളാണ് ഈ മേഖലയ്ക്ക് ലഭിക്കുക.

1 അടച്ച മേഖലകളെ 2021 സപ്തംബര്‍ അവസാനം വരെ വൈദ്യുതി, ജല ഫീസ് എന്നിവയില്‍ നിന്ന് ഒഴിവാക്കും

2 ഖത്തര്‍ ഡവലപ്മെന്റ് ബാങ്കിലെ ദേശീയ ഗ്യാരണ്ടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2021 സപ്തംബര്‍ അവസാനം വരെ നീട്ടും

3 ദേശീയ ഗ്യാരണ്ടി പ്രോഗ്രാമില്‍ പലിശ ഇളവ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടി രണ്ട് വര്‍ഷത്തേക്ക് പലിശയില്ലാതെ പദ്ധതി ലഭ്യമാക്കും. കൂടാതെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കായ രണ്ട് ശതമാനത്തില്‍ കൂടാത്ത പലിശ നിരക്കില്‍ രണ്ട് വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കാനുള്ള സൗകര്യം നല്‍കും.

4 അടച്ച മേഖലകള്‍ക്കുള്ള ശമ്പളത്തിനും വേതനത്തിനുമുള്ള ധനസഹായത്തിന്റെ പരിധി ഒരു പേഴ്സണല്‍ കാര്‍ഡിന് 15 മില്ല്യണ്‍ റിയാലായി ഉയര്‍ത്തും

5 പ്രാദേശിക ബാങ്കുകളുടെ പണലഭ്യതയെ ആവശ്യാനുസരണം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്തുണയ്ക്കും.
ALSO WATCH