Saturday, October 23, 2021
HomeNewsfeedവീടുകള്‍ ഹോട്ടലുകള്‍ പോലെ വാടകയ്ക്ക് നല്‍കാനുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം

വീടുകള്‍ ഹോട്ടലുകള്‍ പോലെ വാടകയ്ക്ക് നല്‍കാനുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം

ദോഹ: അവധിക്കാല വീടുകള്‍ ഹോട്ടലുകളായി പരിഗണിക്കുന്നതിനുള്ള കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം.

താമസത്തിന് ഉപയോഗിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പ്പെട്ട ഫര്‍ണിഷ് ചെയ്ത വീടുകളാണ് അവധിക്കാല വീടുകളായി കണക്കാക്കുക. മുറികള്‍, അപാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, വീടുകള്‍, ക്യാമ്പുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പൂര്‍ണമായോ ഭാഗികമായോ ഇവ വാടകയ്ക്ക് നല്‍കാം. ഒരു മാസത്തില്‍ കൂടാത്ത രീതിയില്‍ ദിവസ വാടക അടിസ്ഥാനത്തിലോ ആഴ്ച്ച വാടക അടിസ്ഥാനത്തിലോ ടൂറിസ്റ്റുകള്‍ക്ക് നല്‍കാവുന്നതാണ്.
ALSO WATCH

Most Popular