Monday, October 25, 2021
HomeNewsfeedഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം; വാക്‌സിന്‍ പുരോഗതിയില്‍ തൃപ്തി

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം; വാക്‌സിന്‍ പുരോഗതിയില്‍ തൃപ്തി

ദോഹ: ഖത്തറില്‍ കോവിഡിനെതിരേ നടക്കുന്ന വാക്‌സിനേഷന്‍ പുരോഗതിയില്‍ മന്ത്രിസഭാ യോഗം തൃപ്തി പ്രകടിപ്പിച്ചു. 40 ലക്ഷത്തിലേറെ ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് ഇതിനകം വിതരണം ചെയ്തു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.

അബൂസംറ അതിര്‍ത്തിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ നിയമനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ഭേദഗതി വരുത്താനും ഇന്നുചേര്‍ന്ന യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് സമിതി പ്രവര്‍ത്തിക്കുന്നത്.
ALSO WATCH

Most Popular